വിസ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല; പക്ഷേ വിദേശ STEM വിദ്യാർത്ഥികൾ സുരക്ഷാ ഭീഷണിയെന്ന് ട്രംപ് ഭരണകൂടം

JULY 24, 2026, 12:39 AM

വാഷിംഗ്ടൺ: അമേരിക്കൻ സർവകലാശാലകളിലെ സയൻസ്, ടെക്‌നോളജി (STEM) കോഴ്‌സുകളിൽ വിദേശ വിദ്യാർത്ഥികളുടെ ആധിക്യം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് വൈറ്റ് ഹൗസ് റിപ്പോർട്ട്.

ജൂലൈ 21ന് പുറത്തിറക്കിയ 'Science: A New Golden Age' എന്ന റിപ്പോർട്ടിലാണ് ട്രംപ് ഭരണകൂടം ഈ വിലയിരുത്തൽ നടത്തിയത്.

വിദേശ രാജ്യങ്ങൾ യു.എസ് വിദ്യാഭ്യാസ സമ്പ്രദായത്തെ രാജ്യത്തിന്റെ സങ്കേതിക വിദ്യ ചോർത്താൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിലെ ആരോപണം.

vachakam
vachakam
vachakam

നിലവിൽ വിസ നയങ്ങളിലോ പ്രവേശന നിയമങ്ങളിലോ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അമേരിക്കൻ സ്വദേശ് വിദ്യാർത്ഥികൾക്ക് കൂടുതൽ മുൻഗണന നൽകാനും ആഭ്യന്തര ഗവേഷകരെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നീക്കം.

ഭാവിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ ബാധിച്ചേക്കാം.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam