കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്.
സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മേധാവിയിൽ നിന്നാണ് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് തേടിയത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ വടകര സ്വദേശി തങ്കമണി ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഗർഭാശയത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം അഞ്ചാം തീയതിയാണ് വടകര മന്ദരത്തൂർ സ്വദേശിയായ തങ്കമണി ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. എട്ടാം തീയതി ശസ്ത്രക്രിയ നടന്നു. തൊട്ടടുത്ത ദിവസം ഐസിയുവിൽ നിന്ന് വാര്‍ഡിലേക്ക് മാറ്റി. അന്ന് വൈകീട്ട് മുതൽ തങ്കമണിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി. വയറിളക്കം രൂക്ഷമാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തി.
ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്കിടെ അണുബാധ ഉണ്ടായെന്ന് ഡോക്ടർമാർ സമ്മതിച്ചതായാണ് കുടുംബത്തിന്റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
