ഭാര്യ പിണങ്ങിപ്പോയതിന് കാരണം അമ്മയാണെന്ന് ആരോപിച്ച്   മകൻ അമ്മയെ ഓടിച്ചിട്ട് വെട്ടി 

JULY 24, 2026, 2:03 AM

കൊല്ലം: ഭാര്യയുടെ പിണക്കത്തിന് കാരണം അമ്മയാണെന്നാരോപിച്ച് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. 

 സംഭവത്തിൽ പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തൊടിയൂർ മുഴങ്ങോടി പുത്തൻപുരയിൽ വീട്ടിൽ രാജേഷ് (56) ആണ് അമ്മ സരസ്വതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. 

 ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി അമ്മയാണെന്ന് പറഞ്ഞ് കഴിഞ്ഞദിവസം രാജേഷ് വീട്ടിൽ വഴക്കുണ്ടാക്കുകയും തർക്കത്തിനിടെ വെട്ടുകത്തിയെടുത്ത് മാതാവായ സരസ്വതിയെ വെട്ടുകയുമായിരുന്നു. വലതു കയ്യിൽ വെട്ടേറ്റ സരസ്വതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്തുടർന്ന രാജേഷ് പിന്നെയും അമ്മയെ വെട്ടി.

vachakam
vachakam
vachakam

ആക്രമണത്തിൽ കൈയ്ക്കും മുഖത്തും വെട്ടേറ്റ സരസ്വതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam