ദില്ലി: സിജെപി ആർഎസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന് രാജ്യം വൈകാതെ തിരിച്ചറിയുമെന്ന് സിപിഎം നേതാവ് പി.സരിൻ.
'ചീഫ് ജസ്റ്റിസ് പറഞ്ഞതുകേട്ട് കീഴടങ്ങുകയാണെങ്കിൽ ഇന്ത്യൻ ജനതക്ക് ഈ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെടും. അങ്ങനെ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് സിജെപിയെ പോലുള്ളവർ മുതലെടുക്കുന്നത്. സിജെപി ആർഎസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്നും രാജ്യം തിരിച്ചറിയും.
എങ്ങനെയായിരുന്നോ അണ്ണാ ഹസാരെ ബിജെപിക്ക് വിടുപണി ചെയ്തത്, എങ്ങനെയാണോ ആം ആദ്മി പാർട്ടിയെ ബിജെപി പൊക്കിക്കൊണ്ടുവന്ന് അടർത്തിയെടുത്തത് എന്നതുപോലെ ഇന്ത്യയിലെ ജനങ്ങളെ ഏറ്റെടുക്കാമെന്നാണ് ഇവര് കരുതുന്നത്.
അതെന്തായാലും ഈ രാജ്യം ഇനി വകവെച്ച് കൊടുക്കാൻ പോകുന്നില്ല എന്നതാണ് ഈ സമരത്തിലൂടെ വ്യക്തമാകുന്നത്.' സരിൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
