കണ്ണൂർ: പയ്യന്നൂർ എംഎൽഎ വി കഞ്ഞികൃണന്റെ അനുഭാവി ചെമ്മീൻ കൃഷിക്കായി നിർമിച്ച ഷെഡ്ഡ് തീയിട്ട് നശിപ്പിച്ചത് തന്റെ അറിവോടെയാണെന്ന ആരോപണത്തിൽ മറുപടിയുമായി ടി ഐ മധുസൂദനൻ.
തനിക്കെതിരായ സൈബർ ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നു , പയ്യന്നൂരിൽ കാണുന്നത് വ്യക്തിവിദ്വേഷത്തിന്റെ രൂക്ഷമായ ഭാവങ്ങളെന്നാണ് മധുസൂദനന്റെ വിശദീകരണം.
കഴിഞ്ഞ ദിവസത്തെ അക്രമ സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രധാന ചാനലുകൾക്ക് ദൃശ്യങ്ങൾ അയച്ചുകൊടുത്ത് ഒരാൾ നടത്തിയ ആദ്യ പ്രതികരണം തന്നെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടാണ്.
വർഷങ്ങളായി കൊണ്ട് നടക്കുന്ന അടങ്ങാത്ത പക അവസരം കിട്ടുമ്പോൾ എല്ലാം ഉപയോഗിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
വ്യക്തിയെ അടർത്തിമാറ്റി ആക്രമിക്കുക എന്ന ഗീബൽസിയൻ തന്ത്രമാണ് ടി ഐ മധുസൂദനന്റെ ആളുകൾ എന്ന ആവർത്തിച്ചുള്ള പ്രയോഗമെന്നും ആരോപണമുണ്ട്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഒരു സംഭവം നടന്നയുടൻ അതിനു പിന്നിൽ താനാണെന്ന് പരാതിക്കാരൻ പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
മാധ്യമ ശ്രദ്ധ കിട്ടാൻ നടത്തുന്ന നാടകങ്ങളുടെ തുടർച്ചയാണ് പയ്യന്നൂരിൽ കണ്ടതെന്നും ടി ഐ മധുസൂദനൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
