'അധികാര ധാര്‍ഷ്ട്യം ഇനി അധിക കാലമില്ല'; സന്ദീപ് വാര്യര്‍

JULY 24, 2026, 1:03 AM

കൊച്ചി: ബിജെപി പ്രതിപക്ഷത്ത് ഇരിക്കട്ടെ എന്ന് പാര്‍ട്ടി കെട്ടിപ്പടുത്ത മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി പോലും ആഗ്രഹിക്കുന്നുണ്ടെന്ന് സന്ദീപ് വാര്യര്‍.

ദില്ലിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്ന മുരളി മനോഹര്‍ ജോഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

 ഇല്ലെങ്കില്‍ പാര്‍ട്ടി ഒരു ഗുജറാത്തി കമ്പനി മാത്രമായി ഒതുങ്ങുമെന്ന് അദ്ദേഹത്തിന് മനസ്സിലായി കാണുമെന്നും സന്ദീപ് വാര്യര്‍ കുറിച്ചു. 

vachakam
vachakam
vachakam

അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും ബിജെപിയില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കളെ വരെ ബാധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തവണ ഭൂരിപക്ഷം നഷ്ടപ്പെട്ടതും വാരണാസിയില്‍ ലീഡ് കുറഞ്ഞതുമൊക്കെ സൂചകങ്ങളായിരുന്നുവെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.

'ഡോ മുരളി മനോഹര്‍ ജോഷി, ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍, അടല്‍ അദ്വാനി ജോഷി ത്രയങ്ങളില്‍ പെട്ട നേതാവ്, മുന്‍ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ള സമരം ചെയ്യുന്നവരെ ക്രൂരമായി ആക്രമിക്കുന്ന ഡല്‍ഹി പൊലീസ് നടപടി വേദനാജനകമാണെന്ന് അദ്ദേഹം പറയുന്നു. കേവലമായ ഒരു ലോ ആന്റ് ഓര്‍ഡര്‍ പ്രശ്‌നമായി കൈകാര്യം ചെയ്യേണ്ടതല്ല ഇതെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു', എന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam