ഡാളസ്: ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ റൗലറ്റ് ചർച്ച് ഓഫ് ഗോഡിൽ സെപ്തംബർ 25 മുതൽ 27 വരെ ബ്രേക്ക് എവരി ചെയിൻ എന്ന പേരിൽ ഉണർവ്വ് യോഗങ്ങൾ.
പാസ്റ്റർ അനീഷ് ഏലപ്പാറയാണ് ഈ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നത്. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 9 മണിക്ക് അവസാനിക്കും.
ഞാറാഴ്ച നടക്കുന്ന വിശുദ്ധ സഭായോഗം രാവിലെ 9.30ന് ആരംഭിച്ച് ഉച്ചക്ക് 12.30ന് അവസാനിക്കും. ഡോ. തോമസ് ഇടിക്കുളയാണ് ഈ സഭയുടെ സീനിയർ ശുശ്രൂഷകനായി സേവനമനുഷ്ടിക്കുന്നത്.
ആത്മീക നവീകരണമാണ് ഈ കൺവൻഷൻ ലക്ഷ്യമാക്കുന്നത്. സഭാവ്യത്യാസം ഇല്ലാതെ ഏവരെയും ഈ കൺവൻഷനിലേക്ക് സ്വാഗതം ചെയ്തിരിയുകയാണ് സഭാ ഭാരവാഹികൾ.
Church Address: Crose view Church of God, 8501 Libetry Grove Road., Rowlett.Texas 75089
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: www.crossviewcog.com
781-223-0082, 469-371-7023
രാജു തരകൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
