ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധം; ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥരുടെ പതിവ് അവധികൾ റദ്ദാക്കി

JULY 24, 2026, 4:35 AM

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥരുടെ പതിവ് അവധികൾ റദ്ദാക്കി.തലസ്ഥാനത്തെ നിലവിലെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്താണ് നടപടി.

ഈ ഉത്തരവുപ്രകാരം, മറ്റൊരു നിർദേശം ഉണ്ടാകുന്നതുവരെ കാഷ്വൽ ലീവ്, ഏൺഡ് ലീവ് ഉൾപ്പെടെയുള്ള യാതൊരു പതിവ് അവധികളും അനുവദിക്കില്ല.അടിയന്തര സാഹചര്യങ്ങളിലെ അവധി അപേക്ഷകൾ മാത്രമേ ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്റെ വിശദമായ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം പരിഗണിക്കുകയുള്ളൂ. കൂടാതെ, പൊലീസ് കമ്മീഷണറുടെ മുൻകൂർ അനുമതിയില്ലാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിശീലന പരിപാടികളിലോ കോഴ്‌സുകളിലോ പങ്കെടുക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

വ്യാഴാഴ്ച പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ ഉത്തരവ് എല്ലാ ജില്ലാ ഡി.സി.പിമാർക്കും എഫ്.ആർ.ആർ.ഒ., ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ഉദ്യോഗസ്ഥർക്കും മറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam