ജർമ്മനിയിലെ  ഉണ്ടായ തീപിടിത്തത്തിൽ  മലയാളികൾ മരിച്ച സംഭവം:  മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി 

OCTOBER 15, 2026, 2:42 AM

 തിരുവനന്തപുരം: ജർമ്മനിയിലെ ബോഹുമിൽ അപ്പാർട്ട്മെൻറ് സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി.  കെട്ടിടത്തിന് തീയിട്ടതാണെന്ന സംശയത്തിൽ പിടികൂടിയ റുമേനിയൻ പൗരനെ ജർമൻ പൊലീസ് ചോദ്യം ചെയ്യുകയാണ്.

 കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി, കട്ടപ്പന സ്വദേശി നോവ സാബു, എറണാകുളം കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെ ജർമ്മനിയിലെ ബോഹുമിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് പേരും ജോലിക്കും പഠനത്തിനുമായി മാസങ്ങൾക്ക് മുൻപ് ജർമ്മനിയിൽ എത്തിയവരാണ്.

 ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും ജനപ്രതിനിധികളും മലയാളി സംഘടനകൾ വഴിയും മൃതദേഹങ്ങൾ വേഗത്തിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

vachakam
vachakam
vachakam

 വെയർഹൗസ് അസിസ്റ്റൻറ് ആയി പ്രവർത്തിച്ച് ജർമനിയിൽ തന്നെ അധ്യാപികയായി ജോലിക്ക് കയറാനുളള പരിശ്രമത്തിലായിരുന്നു അഞ്ജലി. 

 ജർമ്മനിയിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. റിട്ടയേർഡ് എസ്.ഐ കെ.പി സാബുവിൻറെയും ജ്യോതിയുടെയും മകളാണ്. സുഹൃത്തായ അഞ്ജലിയെ കാണാൻ അപ്പാർട്ട്മെൻറിൽ എത്തിയപ്പോഴായിരുന്നു തീപിടിത്തം ഉണ്ടായത്. നാൽപത് ദിവസം മുൻപ് യാത്ര പറഞ്ഞ് ജർമനിയിലേക്ക് പോയ സിവിൻ ജോണിയാണ് ചേതനയറ്റ് ഉറ്റവരിലേക്ക് മടങ്ങി എത്തുന്നത്. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam