തിരുവനന്തപുരം: കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും, ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ഗുണമേന്മയുള്ള മരുന്നുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ.
പകർച്ചവ്യാധികളും രോഗങ്ങളും പ്രതിരോധിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും ബോധവൽക്കരണ പ്രവർത്തനങ്ങൾ ഓരോ വീടുകളിലേക്കും എത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു.
കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവ തടയുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ഫ്രിഡ്ജിലെ വാട്ടർ ട്രേ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പ്രജനനം നടത്തുന്നത് തടയാൻ ശ്രദ്ധിക്കണം.
അതിന് ആശാ പ്രവർത്തകരും വാർഡ് മെമ്പർമാരും വീടുകൾ കയറിയുള്ള ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കണമെന്നും മന്ത്രി നിർദേശിച്ചു. പട്ടം ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ സംഘടിപ്പിച്ച 'ക്ഷയരോഗ മുക്ത പഞ്ചായത്ത്' പുരസ്കാര പ്രഖ്യാപനവും വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
