പാലക്കാട്: ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള മലയാളി യുവാവ് അറസ്റ്റില്‍. തൃശൂര്‍ സിറ്റി പൊലീസാണ് വീട്ടില്‍ നിന്ന് ഇയാളെ പിടികൂടിയത്.
പാലക്കാട് ഒറ്റപ്പാലം സ്വദേശി ഗുരുമൂര്‍ത്തി(27)യാണ് അറസ്റ്റിലായത്. ഗുരുമൂര്‍ത്തിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഹരിയാനയിലെ ക്രിമിനല്‍ സംഘവുമായി ടെലഗ്രാം മുഖേന ഗുരുമൂര്‍ത്തി ബന്ധപ്പെട്ടിരുന്നു. നടന് ടൈഗര്‍ ഷ്റോഫിനെ വെടിവെച്ച ലോറന്‍സ് ബിഷ്ണോയിയുടെ സംഘമായിരുന്നു ഇവര്‍. ഈ സംഘവുമയി ടെലഗ്രാം മുഖേന ഗുരുമൂര്‍ത്തി ആശയ വിനിമയം നടത്തിയതായും കണ്ടെത്തി.
കുപ്രസിദ്ധ ഗുണ്ടാത്തലവനായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലുള്ളവരുടെ നിര്‍ദേശപ്രകാരമാണ് മൂന്നംഗ സംഘം ടൈഗര്‍ ഷ്റോഫിനെ ആക്രമിച്ചത്.
ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളിയായ അനില്‍ പണ്ഡിറ്റ് ആണ് ഇതിനായി അക്രമികള്‍ക്ക് നിര്‍ദേശം നല്‍കിയത്. നടന് സല്മാന് ഖാനെ ലക്ഷ്യമിട്ടാണ് അക്രമികള്‍ മുംബൈയില്‍ എത്തിയതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
