ടെക്‌സാസ്: ടെക്‌സസ്, ഒക്ലഹോമ സംസ്ഥാനങ്ങളിൽ രണ്ട് വ്യത്യസ്ത കൊലപാതക കേസുകളിലെ പ്രതികൾക്ക് ഒരേ ദിവസം വധശിക്ഷ നടപ്പിലാക്കി. ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധേയരാകുന്ന 36ാമത്തെയും 37ാമത്തെയും തടവുകാരാണ് ഇവർ.
ഒക്ലഹോമയിൽ: 2001ൽ കാമുകിയുടെ ഭർത്താവ് റോബ് ആൻഡ്രൂവിനെ കൊലപ്പെടുത്തിയ കേസിൽ 72 കാരനായ ജെയിംസ് ദൈ്വത് പാവട്ടിനെയാണ് മാരകമായ വിഷം കുത്തിവെച്ചു (Lethal injection) വധശിക്ഷയ്ക്ക് വിധേയനാക്കിയത്. വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനാണ് ഇയാൾ
ടെക്‌സസിൽ: 2003ൽ തന്റെ പങ്കാളിയുടെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി തലയറുത്ത കേസിൽ 46 കാരനായ ജോൺ അലൻ റൂബിയോയ്ക്ക് വധശിക്ഷ നടപ്പിലാക്കി. 3 വയസ്സുള്ള ജുലിസ്സ, 1 വയസ്സുള്ള ജോൺ, 2 മാസം പ്രായമുള്ള മേരി ജെയ്ൻ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഭ്രാന്താണെന്ന പ്രതിയുടെ വാദവും അപ്പീലുകളും കോടതികൾ തള്ളിയിരുന്നു.
അമേരിക്കയിൽ വധശിക്ഷകളുടെ എണ്ണത്തിൽ വർധനവ് പ്രകടമാകുന്നതിനിടയിലാണ് യാദൃശ്ചികമായി ഈ ഇരട്ട വധശിക്ഷകൾ നടന്നിരിക്കുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
