ടെറൽ: ടെക്‌സസിലെ ഐ20 ഹൈവേയിൽ തെറ്റായ ദിശയിൽ വന്ന വാഹനം കാറിനു നേരെ ഇടിച്ചുകയറി ഉണ്ടായ ഭീകരമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ടെറൽ പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ. ഐ20 ഹൈവേയിൽ മൈൽ മാർക്കർ 502ന് സമീപം, വെസ്റ്റ് ബൗണ്ട് ലൈനിലാണ്. അപകടം നടന്നത്
തിരിച്ചറിയാത്ത ഷെവർലെ സിൽവറാഡോ ഡ്രൈവറും, ജി.എം.സി സിയേറ ഡ്രൈവറായ നിക്കോളാസ് ലാൻഡ്‌വെർമെയറും കൊല്ലപ്പെട്ടവർഫോർഡ് എഫ്250 ഡ്രൈവറായ അൽഫോൻസോ സുനിഗ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഹൈവേയുടെ വെസ്റ്റ് ബൗണ്ട് ലെയ്‌നിലൂടെ എൽവേഴ്‌സൺ ദിശയിലേക്ക് (എതിർദിശയിൽ) അലക്ഷ്യമായി പാഞ്ഞുവന്ന ഷെവർലെ സിൽവറാഡോ കാർ ആദ്യം ഫോർഡ് എഫ്250 വാഹനത്തിലും, തുടർന്ന് നിക്കോളാസ് ലാൻഡ്‌വെർമെയർ ഓടിച്ച ജി.എം.സി സിയേറ കാറിലും നേരിട്ട് ഇടിക്കുകയായിരുന്നു.
ഇടിയെ തുടർന്ന് സിൽവറാഡോ കാർ കത്തിയമരുകയും ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി വെന്തുമരിക്കുകയും ചെയ്തു. നിക്കോളാസ് ലാൻഡ്‌വെർമെയറും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
അപകടത്തെ തുടർന്ന് ഐ20 ഹൈവേയുടെ പടിഞ്ഞാറൻ ഭാഗം മണിക്കൂറുകളോളം അടച്ചിട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ദൃക്‌സാക്ഷികളോ സി.സി.ടി.വി ദൃശ്യങ്ങളുള്ളവരോ ഉണ്ടെങ്കിൽ ടെറൽ പൊലീസ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടാൻ അധികൃതർ അഭ്യർത്ഥിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
