കൊച്ചി: പുനർജനി പദ്ധതിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
വി ഡി സതീശന്റെ വിദേശ യാത്രയിലും ധനസമാഹാരണത്തിലും അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കെ എം ഷാജഹാനാണ് ഹർജി നൽകിയത്.
വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ആദ്യത്തെ വിജിലൻസ് റിപ്പോർട്ടിൽ സിബിഐ അന്വേഷണം നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഈ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
