പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് കീം പരീക്ഷയിൽ അധിക സമയം

NOVEMBER 13, 2026, 8:46 AM

തിരുവനന്തപുരം: ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (KEAM) പ്രവേശന പരീക്ഷയിൽ അധികസമയം അനുവദിക്കുമെന്ന് സർക്കാർ. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആണ് ഇക്കാര്യം അറിയിച്ചത്.  ടൈപ്പ്-വൺ ഡയബറ്റിസ് ഫൗണ്ടേഷൻ സമർപ്പിച്ച നിവേദനത്തിൽ,  പ്രവേശന പരീക്ഷാ കമ്മീഷണറുടെ റിപ്പോർട്ടും ധനകാര്യ വകുപ്പിൻ്റെ അംഗീകാരവും  പരിഗണിച്ചതിന് ശേഷമാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. 

പരീക്ഷാഹാളിൽ രക്തത്തിലെ ഗ്ലൂക്കോസ് വ്യതിയാനങ്ങൾ മൂലം വിദ്യാർഥികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കണക്കിലെടുത്താണ് ഈ ഇളവുകൾ. 

പരീക്ഷയുടെ ഓരോ മണിക്കൂറിലും 20 മിനിറ്റ് വീതം അധികസമയമാണ് ലഭിക്കുക. ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഈ ആനുകൂല്യം അനുവദിക്കുക.

vachakam
vachakam
vachakam

രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയുന്ന ഹൈപ്പോഗ്ലൈസീമിയ, അമിതമായി ഉയരുന്ന ഹൈപ്പർഗ്ലൈസീമിയ തുടങ്ങിയ അവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു.  ഇത്തരം പ്രയാസങ്ങൾ പരിഗണിച്ചുകൊണ്ടാണ് KEAM-ൽ ഓരോ മണിക്കൂറിലും  അധിക 20 മിനിറ്റ്  നൽകിയിട്ടുള്ളത്.

അധികസമയത്തിന് പുറമെ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്, ഷുഗർ ടാബ്‌ലെറ്റുകൾ, വെള്ളം, തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനമായ സി ജി എം എസ് (സിഗ്മസ്) ലഘുഭക്ഷണങ്ങൾ, പഴങ്ങൾ എന്നിവ സുരക്ഷാ പരിശോധനയ്ക്കുശേഷം പരീക്ഷാഹാളിൽ കൈവശം സൂക്ഷിക്കാനും വിദ്യാർഥികൾക്ക്  അനുമതിയുണ്ടാകും. 2027-ലെ KEAM മുതലാണ് മാറ്റങ്ങൾ നടപ്പിലാക്കുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam