കട്ടപ്പന: റോഡരികില്‍ അവശ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മരിച്ച കുഞ്ഞുമോന്റെ (കുഞ്ചു) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കട്ടപ്പന സെന്‍ട്രല്‍ ജംക്ഷനില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലാ പൊലീസ് മേധാവി എ.നസിം, കട്ടപ്പന ഡിവൈഎസ്പി റെജി എം.കുന്നിപ്പറമ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
ഓഗസ്റ്റ് 25 ന് രാത്രി ബാര്‍ബര്‍ ഷോപ്പില്‍ നാലുപേരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. പ്രതികള്‍ മൂവരും ചേര്‍ന്ന് കുഞ്ഞുമോനെ അതിക്രൂരമായി മര്‍ദിച്ച ശേഷം കാലില്‍ പിടിച്ച് പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡരികില്‍ തള്ളുകയായിരുന്നു. അടുത്ത ദിവസം സെന്‍ട്രല്‍ ജംക്ഷനില്‍ പാതയോരത്ത് അവശ നിലയിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. കടത്തിണ്ണകളില്‍ കിടക്കാറുള്ളതിനാല്‍ സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു പ്രാഥമിക ഘട്ടത്തില്‍ പൊലീസെത്തിയത്.
എന്നാല്‍ കുഞ്ഞുമോനെ പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡില്‍ തള്ളുന്നത് ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ കണ്ടത് കേസില്‍ വഴിത്തിരിവായി. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞുമോന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായും തലയ്ക്കുള്ളില്‍ പരുക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതായും വ്യക്തമായി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
