സ്റ്റേഷനിൽ നിന്ന് ഹാൻസ് കടത്തിയ പൊലീസുകാരൻ  സബിത്ത് ഒളിവിൽ തന്നെ

SEPTEMBER 19, 2026, 2:17 AM

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ ആഞ്ഞുവീശുമ്പോഴാണ് കല്ലുകടിയായി പൊലീസുകാരന്റെ ഹാൻസ് മോഷണം.

ഇക്കഴിഞ്ഞ പത്തിനാണ് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായ ഹാൻസ് മോഷണം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, സബിത്തിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.   

സബിത്ത് ഒളിവിൽ കഴിയവേ മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമെന്നാണ് പൊലീസിൻറെ വിശദീകരണം. തൊണ്ടിമുതലായ ഏഴു ചാക്ക് ഹാൻസ് ആണ് സബിത്ത് കടത്തിയത്.

vachakam
vachakam
vachakam

കഴിഞ്ഞ  ഒൻപതാം ദിവസവും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.  സബിത്തിന് സേനയ്ക്ക് ഉള്ളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോ എന്നാണ് ഇപ്പോൾ സംശയം ഉയർന്നിട്ടുള്ളത്. സേനയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിൽ വലിയ വിമർശനമാണ് ഉയരുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam