കണ്ണൂർ: സർക്കാർ പുറത്താക്കിയ ചെയർമാന്റെ നേതൃത്വത്തിൽ ചേർന്ന ദിനേശ് ബീഡി സഹകരണ സംഘം ഭരണ സമിതി യോഗം വിവാദത്തിൽ.
കഴിഞ്ഞ ദിവസമാണ് എം.കെ ദിനേശ് ബാബുവിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി ചുമതല ജില്ലാ വ്യവസായ കേന്ദ്രം മാനേജർക്ക് നൽകിയത്.
തമിഴ്‌നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി നടന്ന കോടികളുടെ ഇടപാടിൽ ക്രമക്കേടുണ്ടെന്ന പരാതിക്ക് പിന്നാലെയായിരുന്നു സർക്കാർ നടപടി.
ഈ എം കെ ദിനേശ് ബാബുവിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. മുൻ ചെയർമാൻ നടത്തിയത് നിയമലംഘനമെന്ന് വിമർശിച്ച് ടി ഒ മോഹനൻ എം എൽ എ രംഗത്തെത്തി.
സാമ്പത്തിക ക്രമക്കേടുകൾ മറയ്ക്കാൻ വേണ്ടിയാണു യോഗം നടത്തിയതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സിപിഎം നേതാക്കളുടെ ഒത്താശയോടെ വൻ സാമ്പത്തിക ക്രമക്കേടാണ് സംഘത്തിൽ നടന്നതെന്നും ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
