തിരുവനന്തപുരം: ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മന്ത്രി കെ മുരളീധരൻ.
ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്.
മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല. നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ ഇവിടുത്തെ ബേബിയൊക്കെ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും. അതുകൊണ്ടാണ് റിയാസ് വിദേശത്ത് ഫ്യൂച്ചർ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്.
അതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കൂടാതെ, ഒരു മന്ത്രി എന്ന നിലയിൽ വിദേശപര്യടനം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി വേണമെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
