കൊച്ചി: കോടതിയിൽ രഹസ്യ മൊഴി നൽകി കുംഭമേള വൈറൽ താരം. രഹസ്യമൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ പെൺകുട്ടി വിവാഹവുമായി ബന്ധപ്പെട്ട പ്രായ വിവാദത്തിലടക്കം പ്രതികരിച്ചു.
പ്രായപൂർത്തിയാകും മുന്നേയാണ് വിവാഹം നടന്നതെന്ന വിവാദം നുണപ്രചരണമാണെന്നാണ് വൈറൽ താരം പ്രതികരിച്ചത്.
ബി ജെ പിയുടെ രാഷ്ട്രീയം ആണ് വിവാഹവുമായി ബന്ധപ്പെട്ടുള്ള കേസിന് പിന്നിലെന്നും പെൺകുട്ടി അഭിപ്രായപ്പെട്ടു. എറണാകുളം സി ജെ എം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം ആയിരുന്നു വൈറൽ താരത്തിൻറെ പ്രതികരണം.
സോഷ്യൽ മീഡിയകളിലൂടെ അപകീർത്തിപ്പെടുത്തി, മണിപ്പൂർ ഡയറി എന്ന സിനിമയുടെ സംവിധായകൻ മോശമായി പെരുമാറി എന്നീ പരാതികളുമായി ബന്ധപ്പെട്ട കേസിലാണ് പെൺകുട്ടി രഹസ്യ മൊഴി നൽകിയത്. നേരത്തെ എറണാകുളം സെൻട്രൽ പൊലീസിന് പെൺകുട്ടി പരാതി നൽകിയിരുന്നു. ഈ പരാതിയിലെടുത്ത കേസിലാണ് ഇന്ന് വൈകുന്നേരം കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
