വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്എഫ്ഇയിൽ നിന്ന് 8 കോടി തട്ടിയെന്ന് പരാതി

OCTOBER 22, 2024, 6:50 AM

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെഎസ്എഫ്ഇയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് 8 കോടി രൂപയിലേറെ തട്ടിയെടുത്തെന്ന് മുഖ്യമന്ത്രിക്കു പരാതി.

നേമം സഹകരണ ബാങ്കിലെ  സ്ഥിരനിക്ഷേപത്തിന്റെ വ്യാജ സർട്ടിഫിക്കറ്റാണ് തട്ടിപ്പിനായി ഉപയോ​ഗിച്ചത്. 

 ബാങ്ക് ഭരണസമിതി അംഗങ്ങൾ തട്ടിപ്പിന് ഒത്താശ ചെയ്തെന്നാണ് ആരോപണം. നാലു പതിറ്റാണ്ടായി സിപിഎം നിയന്ത്രണത്തിലാണ് ബാങ്ക് . ബാങ്ക് ഭാരവാഹികളുടെ അറിവോടെയാണു നിക്ഷേപത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 

vachakam
vachakam
vachakam

 കെഎസ്എഫ്ഇയുടെ തിരുവനന്തപുരം മെയിൻ, ശാസ്തമംഗലം, നെയ്യാറ്റിൻകര, ഉദിയൻകുളങ്ങര, പെരുങ്കടവിള, കാഞ്ഞിരംകുളം ശാഖകളിലായി വെള്ളറട ആറാട്ടുകുഴി സ്വദേശി 158 ചിട്ടി ചേർന്നാണു തട്ടിപ്പു നടത്തിയത് .

ചിട്ടി  തുക കൈപ്പറ്റാൻ ജാമ്യമായി  നേമം സഹകരണ ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി. ചിട്ടി പിടിച്ച ശേഷമുള്ള  മാസങ്ങളിൽ ചിട്ടിപ്പണം നൽകാത്തതു മൂലം നിക്ഷേപ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു  പണം പിടിച്ചെടുക്കാൻ കെഎസ്എഫ്ഇ നീക്കമുണ്ടായപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam