പാലക്കാട്: പൊട്ടിക്കിടന്ന കെഎസിഇബിയുടെ സ്റ്റേ വയറിൽ തല കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
പാലക്കാട് പുത്തൂർ സ്വദേശി ശശികുമാറിനാണ് പരിക്കേറ്റത്.
കൊപ്പം ജംഗ്ഷനിൽ നിന്ന് പുത്തൂരിലേക്ക് പോകുന്നതിനിടെയാണ് ശശികുമാറിന് അപകടം സംഭവിച്ചത്. പൊട്ടിക്കിടന്ന സ്റ്റേ വയറിൽ തല കുടുങ്ങുകയും തെറിച്ച് റോഡിൽ വീഴുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി.
അപകടത്തിന് പിന്നാലെ നാട്ടുകാർ വിവരം കെഎസ്ഇബിയിൽ അറിയിച്ചു. തുടർന്ന് ജീവനക്കാരെത്തി ഇത് ശരിയാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
