വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ തിരക്കിട്ട നീക്കവുമായി  കെഎസ്ഇബി

JULY 16, 2026, 9:18 PM

തിരുവനന്തപുരം:  വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ തിരക്കിട്ട നീക്കവുമായി കെഎസ്ഇബി.

കൂടുതൽ വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിസന്ധിക്ക് ഭാഗികമായി പരിഹാരം കാണാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പീക്ക് ടൈമിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനും ആലോചനയുണ്ട്.

 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനമായിട്ടുണ്ട്. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങുക. 5.96 രൂപ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷനിൽ പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനകം തന്നെ വൈദ്യുതി ലഭ്യമായി തുടങ്ങും.

vachakam
vachakam
vachakam

 ഡീപ് പോർട്ടൽ വഴി ഹ്രസ്വകാല അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതും പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈ മാസം 23ന് ശേഷമുണ്ടാകും.

അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam