കൊല്ലം ∙ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഉസ്താദ് അറസ്റ്റിൽ. ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചെന്നും ഗുരുതരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്നും പെൺകുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
കൊച്ചയത്ത് പടിയിറ്റതിൽ മുഹമ്മദ് നിയാസ് ജൗഹറി (34) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹറി, സമൂഹമാധ്യമങ്ങളിലൂടെ മതപ്രഭാഷണ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ അമ്മ രോഗബാധിതയാണ്. മുത്തശ്ശിയുടെ രോഗം പ്രാർഥനയിലൂടെ ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച് തന്നെ വിവിധയിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
