കൽപ്പറ്റ: വയനാട് കോളിയാടി മാർ ബസേലിയോസ് എ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ടി സിദ്ദിഖ്.
സ്കൂളിലെ 211 വിദ്യാർത്ഥികളാണ് പനിയും ഛർദ്ദിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 121 കുട്ടികൾക്ക് അസുഖം റിപ്പോർട്ട് ചെയ്യപ്പെടുകയും 73 കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യവിഷബാധയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പരിശോധനാ ഫലം വരുമെന്നും മന്ത്രി അറിയിച്ചു.
വിഷയത്തിൽ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരുമായി സംസാരിച്ചുവെന്നും ഡി എം ഒയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ആശുപത്രികളിൽ ഡോക്ടർമാരുടെ അഭാവമോ മറ്റ് ചികിത്സാ പ്രശ്നങ്ങളോ ഇല്ല.
അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള പാളിച്ചകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡി എം ഒ അറിയിച്ചിട്ടുള്ളത്. കുട്ടികൾ കഴിച്ച ഭക്ഷണത്തിന്റെയും കുടിച്ച വെള്ളത്തിന്റെയും സാമ്പിളുകൾ ഇതിനകം തന്നെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വെള്ളത്തിലൂടെ പകർന്ന ബാക്ടീരിയൽ അണുബാധയാണ് രോഗകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
