കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ കയ്യാങ്കളിയില്‍ രണ്ട് സിപിഓമാര്‍ക്കെതിരെ നടപടി. സിപിഓമാരായ സുധീഷ്, ബോസ്കോ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സിവില്‍ പൊലീസ് ഓഫീസറായ സുധീഷിന്റെ അടിയേറ്റ് പരിക്കേറ്റ പോലീസുകാരന്റെ തലപൊട്ടുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ ബോസ്കോയ്ക്കാണ് മര്‍ദനമേറ്റത്. ബോസ്കോ ആശുപത്രിയില്‍ ചികിത്സ തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്