തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്താൻ തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി.
പരിശോധ നടത്തി ബുധനാഴ്ച വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദേശം നൽകി. ഇന്ന് എട്ട് വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിന് പിന്നാലെയാണ് ദേശീയപാതയിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്താനടക്കം തീരുമാനമായത്.
ദേശീയപാതകളിലെ റോഡ് പരിപാലനം, ഫുട്പാതുകൾ ശരിയായ നിരപ്പിലാണോ ഉള്ളത്, റോഡിലെ കുഴികൾ ഉണ്ടോ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, സർവീസ് റോഡുകളിൽ കൃത്യമായ വെളിച്ചവും ലൈറ്റിംഗും ഉണ്ടോ, പ്രതിഫലിക്കുന്ന സൂചനാ ബോർഡുകൾ ഉണ്ടോ, നിർമാണ സാമഗ്രികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുണ്ടോ, അനധികൃത പാർക്കിംഗ്, കൃത്യമായ ബാരിക്കേഡിംഗ്, ആവശ്യത്തിന് ട്രാഫിക് വാർഡൻമാരുടെ സേവനം എന്നിവ സംഘം പരിശോധിക്കും.
എൻ എച്ച് എ ഐ പ്രോജക്ട് ഡയറക്ടർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
