KAC/KCC ചെണ്ടമേള മത്സരം ജനറൽ കോർഡിനേറ്റർ സുനിൽ കിടങ്ങയിൽ

MAY 23, 2024, 8:08 AM

ഷിക്കാഗോ: കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെയും കേരള കൾച്ചറൽ സെന്ററും സംയുക്തമായി ജൂലായ് 13ന് നടത്തുന്ന ചെണ്ടമേള മത്സരത്തിന്റെയും പിക്‌നിക്കിന്റെയും കോർഡിനേറ്ററായി സുനിൽ കിടങ്ങയിലിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ചെണ്ടമേള മത്സരത്തിന് 1001, 751 ഡോളർ കാഷ് പ്രൈസുകൾ നൽകുന്നതായിരിക്കും.

2024 ജൂലാം 13-ാം തീയതി ശനിയാഴ്ച വുഡ്രിഡ്ജ് കസ്റ്റാൽഡോ പാർക്കിൽ (3024 71st Street Woodridge) വച്ചാണ് മത്സരങ്ങൾ നടത്തുന്നത്. പിക്‌നിക്ക് രാവിലെ 10 മുതൽ ആരംഭിക്കുന്നതും Barbeque വിനുശേഷം ചെണ്ടമേള മത്സരം നടത്തുന്നതുമായിരിക്കും. പിക്‌നിക്കിനോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങൾ അരങ്ങേറുന്നതാണ്.

പരിപാടികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് താഴെ പറയുന്നവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. പ്രമോദ് സക്കറിയാസ് (കെ.സി.സി. ചെയർമാൻ), വൈസ് പ്രസിഡന്റുമാരായ ഹെറാൾഡ് ഫിഗരദോ, ടിൻസൺ പാറക്കൽ, സെക്രട്ടറി സിബി പാത്തിക്കൽ, ബോർഡ് ചെയർമാൻ തമ്പിച്ചൻ ചെമ്മാച്ചേൽ, ജോയിന്റ് ട്രഷറാർ സുനിൽ കിടങ്ങയിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സന്തോഷ് അഗസ്റ്റിൻ, രാജു മാധവൻ, പീറ്റർ കൊല്ലപ്പിള്ളി.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ആന്റോ കവലയ്ക്കൽ (630-666-7310), സിബി പാത്തിക്കൽ (630-723-1112).

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam