തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സദുദ്ദേശപരമെന്ന് മന്ത്രി കെ മുരളീധരന്. തീരുമാനം പ്രതിപക്ഷം ദുരുദ്ദേശപരമായി കാണുന്നത് ദൗര്‍ഭാഗ്യകരമെന്നും കെ മുരളീധരന് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത് വീര്യം കൂടിയ മദ്യത്തിന് അല്ലോല്ലോ എന്നാണ് മന്ത്രി ചോദിച്ചത്. സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇവിടെ ഇല്ല. മദ്യനയ ബില്ല് യുഡിഎഫില്‍ ആലോചിക്കും. കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'അഞ്ചു വര്‍ഷം മാന്യമായി പ്രവര്‍ത്തിച്ചിട്ട് ഇറങ്ങി പോണമെന്നാണ് ആഗ്രഹം. ആരോടും ഏറ്റുമുട്ടാന്‍ ഇല്ല. എല്ലാവരും സഹകരിക്കണം, ഇല്ലെങ്കില്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റേണ്ടിവരും. ചിലര്‍ കുളം കലക്കാന്‍ ഇറങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ക്ലോസറ്റുകളില്‍ വേസ്റ്റ് കൊണ്ടിട്ടു, ക്ലോസറ്റുകള്‍ തല്ലിപ്പൊളിച്ചു. എന്നോടുള്ള ദേഷ്യം എന്തിനാണ് ക്ലോസറ്റിനോട് തീര്‍ക്കുന്നത്'; മുരളീധരന് ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
