കൊച്ചി: കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജിഎം ജോൺ.
ഗവർണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണ്.സംസ്ഥാന സർക്കാർ നൽകിയ പട്ടിക പോലുംപരിഗണിക്കാതെയാണ് ടി സജിത റാണിയെ നിയമിച്ചത്. സജിതയുടെ യോഗ്യതയെന്തെന്ന് തനിക്കറിയില്ലന്നും റോജി.എം.ജോൺ പറഞ്ഞു.
കോടതിയിൽ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കും ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലന്ന് വ്യക്തമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്നും അതിനെ എതിർക്കുന്ന സമീപനമാണ് തങ്ങൾ സ്വീകരിച്ചതെന്നും, അതിപ്പോഴും തുടരുകയാണെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ സർവകലാശാലകളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമായിരിക്കും. എന്നാൽ കേന്ദ്രസർക്കാർ ചാൻസലറെ ഉപയോഗപ്പെടുത്തി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.സർവ്വകലാശാല ചട്ടവുമായി ബന്ധപ്പെട്ടു ചില നിയമപരമായ തടസ്സങ്ങളുണ്ട്.
അതുകൂടി പരിശോധിച്ചു തുടർനടപടി സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി മന്ത്രി റോജി എം ജോൺ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
