യുഡിഎഫ് സൂത്രപ്പണി ചെയ്യുന്നു, ധനബില്‍ അവതരിപ്പിച്ചാല്‍ ബജറ്റ് പാസാകും, ഭേദഗതി നടക്കില്ല; എ കെ ബാലന്‍

JUNE 28, 2026, 12:24 AM

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്ന ബില്‍ പാസായിട്ട് ചര്‍ച്ച ചെയ്യാമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന ശുദ്ധഅസംബദ്ധമെന്ന് എ കെ ബാലന്‍.

ധനബില്‍ അവതരിപ്പിച്ചാല്‍ ബജറ്റ് പാസാകും. പിന്നെ ഭേദഗതി ചെയ്യാനാകില്ല. യുഡിഎഫ് സൂത്രപ്പണി ചെയ്യുകയാണെന്നും എ കെ ബാലന്‍ പറഞ്ഞു. 

vachakam
vachakam
vachakam

യുഡിഎഫ് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും 2026-27 ബജറ്റിന്റെ അവതരണത്തിന്റെ നിയമപരമായ അസ്ഥിത്വം നഷ്ടപ്പെട്ടതാണെന്നും എ കെ ബാലന്‍ പറഞ്ഞു.

ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ വരാത്ത വിഷയത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശം ഗവര്‍ണറെ കൂടി അപമാനിക്കുന്നതാണ്. നയം പ്രഖ്യാപിക്കുന്നതുവരെ ധനബില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കണം എന്ന് എ കെ ബാലന്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam