വണ്ടിയിറക്കിയ അന്ന് തന്നെ ആക്‌സിഡന്റ്; ഇന്‍ഷുറന്‍സ് കിട്ടിയില്ല! ഒടുവില്‍ ഡീലര്‍ക്ക് 3 ലക്ഷം പിഴ

JUNE 27, 2026, 8:32 PM

ജയ്പൂര്‍: പുത്തന്‍ വണ്ടി ഷോറൂമില്‍ നിന്ന് പുറത്തിറക്കിയ അന്ന് തന്നെ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമോ? രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ചില്ലിക്കാശ് കിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് രാജസ്ഥാനില്‍ നിന്നുള്ള ഒരു കോടതി വിധി.താല്‍ക്കാലിക രജിസ്‌ട്രേഷന്‍ പോലും നടത്താതെ ഉപഭോക്താവിന് കാര്‍ കൈമാറിയ ജയ്പൂരിലെ കെ.എസ്. മോട്ടോഴ്സ് എന്ന ഡീലര്‍ക്ക് 3.07 ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍.

ഹനുമാന്‍ഗഢ് സ്വദേശി ശ്രാവണ്‍ റാം 7 ലക്ഷം രൂപയ്ക്ക് വാങ്ങിയ മഹീന്ദ്ര എസ്യുവി, ഡെലിവറി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പൂര്‍ണ്ണമായി തകര്‍ന്നു. വണ്ടിക്ക് രജിസ്‌ട്രേഷന്‍ നമ്പറോ താല്‍ക്കാലിക നമ്പറോ ഇല്ലാത്തതിനാല്‍ കമ്പനി ക്ലെയിം പൂര്‍ണ്ണമായി നിരസിച്ചു. നിയമപ്രകാരം ഈ തീരുമാനം കോടതിയും ശരിവെച്ചു.എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടം 42 പ്രകാരം രജിസ്‌ട്രേഷന്‍ ഇല്ലാതെ വണ്ടി കസ്റ്റമര്‍ക്ക് നല്‍കാന്‍ ഡീലര്‍ക്ക് അധികാരമില്ല. ഡീലറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെങ്കിലും, രജിസ്‌ട്രേഷന്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്താതെ വണ്ടിയോടിച്ച ഉടമയ്ക്കും പകുതി ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആകെ ഇന്‍ഷുറന്‍സ് തുകയുടെ 50% ആയ 3.07 ലക്ഷം രൂപയും അതോടൊപ്പം 9% പലിശയും കോടതി ചെലവും ഡീലര്‍ നല്‍കണം. ബാക്കി നഷ്ടം ഉടമ സ്വയം സഹിക്കണം.

ഓര്‍ക്കുക, രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ കൈയില്‍ കിട്ടാതെ പുതിയ വാഹനം ഒരു കാരണവശാലും ഷോറൂമില്‍ നിന്ന് നിരത്തിലിറക്കരുത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam