'അമ്മേ എന്നെ തല്ലുന്നു...'; ആരതിയുടെ ശരീരത്തില്‍ 13 ഓളം മുറിപ്പാടുകള്‍: നേരിട്ടത് ക്രൂരപീഡനം

JUNE 27, 2026, 8:48 PM

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ താമസിച്ച് വരികയായിരുന്ന വര്‍ക്കല സ്വദേശിനി ആരതിയുടെ (26) മരണത്തില്‍ ഭര്‍ത്താവ് അതുല്‍ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനമായി ലഭിച്ച സ്വര്‍ണം വില്‍ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരതി നേരിട്ടത് മൃഗീയ പീഡനമാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്‍ക്വസ്റ്റ് നടപടികളില്‍ യുവതിയുടെ ശരീരത്തില്‍ 13 ഓളം തല്ലിച്ചതച്ച മുറിപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് വെറും ഒന്നരവര്‍ഷം തികയുമ്പോഴാണ് ദാരുണമായ ഈ അന്ത്യം. മരണത്തിന് തൊട്ടുമുമ്പ് മര്‍ദനമേറ്റ ചിത്രങ്ങള്‍ ആരതി അമ്മയ്ക്ക് വാട്‌സാപ്പില്‍ അയച്ചിരുന്നു. മകളുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനും ഭരതന്നൂര്‍ സ്വദേശിയായ അതുലിനെതിരെ ഫോര്‍ട്ട് പോലീസ് കേസെടുത്തു.

'അമ്മേ എന്നെ തല്ലുന്നു...'എന്നായിരുന്നു അവസാന സന്ദേശം

വെള്ളിയാഴ്ച പകല്‍ സമയത്ത് അതുല്‍ തന്നെ ക്രൂരമായി മര്‍ദിച്ച വിവരം ശരീരത്തിലെ പാടുകളുടെ ചിത്രങ്ങള്‍ സഹിതമാണ് ആരതി അമ്മ ജിനുവിന് വാട്‌സാപ്പില്‍ അയച്ചു നല്‍കിയത്. പരിഭ്രാന്തയായ അമ്മ ഉടന്‍ തന്നെ മകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അമ്മ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈകിട്ടോടെ ആറ്റുകാല്‍ ചിറമുക്കിലെ വാടകവീട്ടിലെത്തിയ അതുല്‍, വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് ആരതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ആരതിക്ക് വിവാഹത്തിന് ലഭിച്ച സ്വര്‍ണം വില്‍ക്കുന്നതിനെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ വ്യാഴാഴ്ചയും ഇതേച്ചൊല്ലി വീട്ടില്‍ വലിയ വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയും ക്രൂരമായ മര്‍ദനം ഉണ്ടായതോടെയാണ് യുവതി ആത്മഹത്യയില്‍ അഭയം പ്രാപിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ഫോര്‍ട്ട് പോലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam