കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദര്‍ശിനിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍. കാസര്‍കോട് ഇരുപതോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി.
ജൂലൈ ഒന്ന് മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്നാണ് വിവരം. അന്തര്‍ സംസ്ഥാന ബസുകളിലുള്‍പ്പടെ യാത്രക്കാരില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
കോഴിക്കോട് നൂറിലധികം സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. ഒരു ദിവസം ഒരു ബസിന് മാത്രം 4000 രൂപയോളം നുഷ്ടമെന്നാണ് ഇവര്‍ പറയുന്നത്.
കാസര്‍കോട് വെറും മൂന്ന് റൂട്ടുകളില്‍ മാത്രമാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാത്തത്. എന്നാല്‍ ഇതൊക്കെ പരമാവധി 15 -18 രൂപ പോയിന്റുകള്‍ മാത്രമാണെന്നതും പ്രതിസന്ധിയാണ്.
പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകളടക്കം നിര്‍ത്താനാണ് തീരുമാനം. ഒരു ദിവസം 4000 മുതല്‍ 6000 വരെയാണ് നഷ്ടം എന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
