പട്യാലയില്‍ വാടകവീട് കാണാനെത്തിയ ദമ്പതികളെ വീടിന്റെ ഗേറ്റില്‍ വെച്ച് പിറ്റ്ബുള്‍ കടിച്ചുകീറി; ഭാര്യയ്ക്ക് ഗുരുതര പരിക്ക്, ദൃശ്യങ്ങള്‍ പുറത്ത്

AUGUST 13, 2026, 6:43 AM

പട്യാല: പഞ്ചാബിലെ പട്യാല ഘുമാന്‍ നഗറില്‍ വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ ഭീകരാക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പട്യാല സ്വദേശികളായ അങ്കിത് സഭര്‍വാള്‍, ഭാര്യ ഷിഫാലി എന്നിവര്‍ക്കാണ് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്.

വാടകവീട് കാണുന്നതിനായി ഘുമാന്‍ നഗറിലെത്തിയതായിരുന്നു ഇരുവരും. വീടിന്റെ ഗേറ്റ് തുറന്ന ഉടന്‍ തന്നെ കൂറ്റന്‍ പിറ്റ്ബുള്‍ നായ പാഞ്ഞടുത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. നായ ആക്രമിക്കുന്നതിന്റെയും ദമ്പതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും ഭീതിജനകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഷിഫാലിയുടെ കൈകളില്‍ കടിച്ചെടുത്ത നായ അവരുടെ ശരീരമാസകലം മാരകമായി മുറിവേല്‍പ്പിച്ചു. ഭാര്യയെ നായയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അങ്കിതിനും കടിയേറ്റത്. അങ്കിതിന്റെ കാലിലും പുറകിലും നായ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്.

കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും നായ അവര്‍ക്ക് നേരെയും തിരിയുകയായിരുന്നു. ആദ്യം ഒരു സ്ത്രീ വടിയുമായി നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമണം തുടര്‍ന്നു. പിന്നീട് കൂടുതല്‍ നാട്ടുകാര്‍ വടികളുമായി സംഘടിച്ചെത്തി നായയെ അടിച്ചോടിച്ചാണ് ദമ്പതികളെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷിഫാലിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

സംഭവത്തില്‍ ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അപകടകാരിയായ നായയെ തുറന്നുവിട്ട ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നഗരത്തില്‍ പിറ്റ്ബുള്‍ ഉള്‍പ്പെടെയുള്ള അക്രമകാരികളായ നായ്ക്കളെ വളര്‍ത്തുന്നതിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് പട്യാല മേയര്‍ കുന്ദന്‍ ഗോഗിയ ആവശ്യപ്പെട്ടു.

<blockquote class="twitter-tweet"><p lang="en" dir="ltr">A couple in Punjab’s Patiala district were seriously injured after a pit bull attacked them during a visit to a property with a real estate dealer. <a href="https://t.co/9l5ssAPrQm">https://t.co/9l5ssAPrQm</a></p>&mdash; The Siasat Daily (@TheSiasatDaily) <a href="https://x.com/TheSiasatDaily/status/2087544349592572067?ref_src=twsrc%5Etfw">August 12, 2026</a></blockquote> <script async src="https://platform.x.com/widgets.js" charset="utf-8"></script>

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam