ഏതാണ്ട് 2047 ആകുമ്പോഴേക്കും ആഗോള തൊഴില്‍ ക്ഷാമം പരിഹരിക്കപ്പെട്ട് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പഠന റിപ്പോര്‍ട്ട്. 2047 ല്‍ ബ്ലൂ, വൈറ്റ് കോളര്‍ ജോലികളില്‍ 250 ദശലക്ഷം ഒഴിവുകള്‍ വരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യയിലെ യുവാക്കളും വളര്‍ന്ന് വരുന്ന തൊഴില്‍ ശക്തിയും ലോകത്തെ മികച്ച തൊഴില്‍ കേന്ദ്രമാക്കി മാറ്റും. വികസിത രാജ്യങ്ങളിലുടനീളമുള്ള ജനന നിരക്കും ചുരുങ്ങുന്ന തൊഴില്‍ ശക്തിയും രൂക്ഷമായ ക്ഷാമം സൃഷ്ടിക്കുന്നുണ്ടെങ്കിലും നിരവധി ജോലി ഒഴിവുകള്‍ ഇത് മൂലം സൃഷ്ടിക്കപ്പെടുന്നുണ്ട്.
ബിസിനസ് മേഖല ഇത് കാരണം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നെന്നും ഗ്ലോബല്‍ ആക്സസ് ടു ടാലന്റ് ഫ്രം ഇന്ത്യ ഫൗണ്ടേഷന്‍ (ജിഎടിഐ) നല്‍കിയ റിപ്പോര്‍ട്ട് ഇക്കാര്യം ചൂണ്ടികാണിക്കുന്നു. യു.എസ്, യു.കെ, ജര്‍മ്മനി, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ 20 രാജ്യങ്ങളിലാണ് തൊഴില്‍ ഒഴിവുകള്‍ കാണിക്കുന്നത്. ഏതാണ്ട് 90 ശതമാനം ഒഴിവാണ് കാണിക്കുന്നുണ്ട്. ഗതാഗതം, ഹോസ്പിറ്റാലിറ്റി, വ്യവസായ തൊഴിലാളികള്‍ തുടങ്ങിയ മേഖലകളില്‍ 50 ശതമാനവും നഴ്സിങ്, അദ്ധ്യാപനം പോലുള്ള സേവന മേഖലകളില്‍ 20 ശതമാനം ഒഴിവുകളുമാണ് കാണിക്കുന്നത്. വൈറ്റ് കോളര്‍ ജോലികളില്‍ 30 ശതമാനവും കാണിക്കുന്നു.
നികത്തപ്പെടാത്ത തസ്തികകള്‍ കാരണം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 1 ട്രില്യണ്‍ ഡോളറിലധികം ഉത്പാദനക്കുറവാണ് നേരിടേണ്ടി വരുന്നത്. താരതമ്യേന ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. എല്ലാ വര്‍ഷവും, ആഗോള തൊഴില്‍ മേഖലയിലയ്ക്ക് പ്രതിവര്‍ഷം 10-12 ദശലക്ഷം ആളുകളെ ഇന്ത്യ സംഭാവന ചെയ്യുന്നു. വരും വര്‍ഷങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
ആഗോള സമ്പദ്വ്യവസ്ഥയിലെ ഇന്ത്യന്‍ സാന്നിധ്യം
2047 ആകുമ്പോഴേക്കും, വികസിത സമ്പദ്വ്യവസ്ഥയില്‍ 200-250 ദശലക്ഷം തൊഴിലാളികളുടെ വിടവ് കാണാന്‍ സാധ്യയ്ക്കുമെന്നാണ് പഠനം. ഐസിടിയിലും പ്രൊഫഷണല്‍ സേവനങ്ങളിലും ഇന്ത്യ ശക്തമായ സാന്നിധ്യം കാണിക്കുന്നതു പോലെ ഈ വിടവിലേയ്ക്കും ഇന്ത്യയ്ക്ക് സാന്നിധ്യം അറിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ ആരോഗ്യ സംരക്ഷണം, ഉല്‍പാദനം എന്നീ മേഖലകളുടെ വികസനമായിരിക്കണം അടുത്ത ലക്ഷ്യമെന്നും ബിസിജിയുടെ മാനേജിംഗ് ഡയറകടറും സീനിയര്‍ പാര്‍ട്ണറുമായ രാജീവ് ഗുപ്ത അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ശേഖരം ഉള്ളത് ഇന്ത്യയിലാണ്. ഇന്ത്യയുടെ ശരാശരി പ്രായം 30 വയസിന് താഴെയാണ്. ഒഇസിഡി രാജ്യങ്ങളില്‍ 40 വയസുള്ളവരെ അപേക്ഷിച്ച് 600 ദശലക്ഷം ആളുകള്‍ 18നും 40നുമിടയിലാണ്. കൂടാതെ, 2030 ആകുമ്പോഴേക്കും 50 ദശലക്ഷം ആഗോള തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 10 ദശലക്ഷം ആളുകളുടെ ഒഴിവ് നികത്താന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്,' ജിഎടിഐ ഫൗണ്ടേഷന്‍ സിഇഒ അര്‍ണാബ് ഭട്ടാചാര്യ പറഞ്ഞു.
ആഗോള തൊഴില്‍ ശക്തിയിലേക്ക് സംഭാവന ചെയ്യുന്നവരില്‍ നിന്നും ആഗോള തൊഴില്‍ ശക്തിയുടെ നട്ടെല്ലായി മാറാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നതിന് വേണ്ടി യോഗ്യതകള്‍ ക്രമീകരിക്കുന്നതിനും ചലനാത്മകത ത്വരിതപ്പെടുത്താനും ആഗോള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള ധീരമായ പരിഷ്‌കാരങ്ങള്‍' നടത്തണമെന്നും ഗുപ്ത ആവശ്യപ്പെട്ടു.
നിലവില്‍, വിദേശത്തുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ പ്രതിവര്‍ഷം ഏകദേശം 130 ബില്യണ്‍ ഡോളര്‍ പണമയയ്ക്കുന്നു. പ്രതിവര്‍ഷം 700,000-ത്തിലധികം ആളുകള്‍ കുടിയേറ്റ തൊഴിലാളികളായി വിദേശ യാത്രകള്‍ നടത്തുന്നു. എന്നിട്ടും ആഗോള കുടിയേറ്റക്കാരില്‍ ഇന്ത്യയുടെ പങ്ക് 6 ശതമാനമാണ് ലോക ജനസംഖ്യയുടെ വിഹിതത്തേക്കാള്‍ 18 ശതമാനം കുറവാണ് ഇത്. ഇന്ത്യ ഈ അവസരം ഉപയോഗപ്പെടുത്തിയാല്‍, 2030 ആകുമ്പോഴേക്കും വിദേശത്ത് ജോലിക്കായി പോവുന്ന കുടിയേറ്റ തൊഴിലാളികളുടെ എണ്ണം പ്രതിവര്‍ഷം 1-1.5 ദശലക്ഷമായി ഇരട്ടിയാകും, കൂടാതെ പണമയയ്ക്കല്‍ പ്രതിവര്‍ഷം 300 ബില്യണ്‍ ഡോളറായി ഉയരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്