ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീംകോടതി അനുമതി.അയപ്പസംഗമം നടത്താമെന്നും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ആഗോള അയപ്പ സംഗമവുമായി ബന്ധപ്പെട്ട് മുഴുവന്‍ ഉത്തരവാദിത്തവും ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും ഹൈക്കോടതി നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.വ്യവസ്ഥകള്‍ പാലിച്ച് സംഗമം നടത്താം എന്നായിരുന്നു കേരള ഹൈക്കോടതി വ്യക്തമാക്കിയത്.അയ്യപ്പ സംഗമം നടത്താമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഡോക്ടര്‍ വി എസ് മഹേന്ദ്ര കുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം ശബരിമലയുടെ വികസത്തിന് നാഴിക കല്ലാകുന്ന ആഗോള അയ്യപ്പ സംഗമത്തിന് ശബരിമല ഒരുങ്ങുന്നു.ശനിയാഴ്ച രാവിലെ പമ്പയില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്