ഭാര്യയെ വെട്ടിനുറുക്കി ശരീരം കഷ്ണങ്ങളാക്കി വിതറി;  ഭർത്താവിന്റെ കൊടും ക്രൂരത

MAY 18, 2025, 1:25 AM

 ലക്നൗ:  ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. യുപിയിലെ  ശ്രാവഷ്ടിയിലാണ് സംഭവം.  സ്ത്രീധനത്തിന്റെ പേരിലാണു ഭർത്താവ് സൈഫുദീൻ ഭാര്യ സബീനയെ ക്രൂരമായി കൊലപ്പെടുത്തിയത്.  

 മേയ് 14 ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച് ക്രൂരമായ കൊലപാതകം നടന്നത്.  കൊലപാതകത്തിനു   ശേഷം മൃതദേഹഭാഗങ്ങൾ 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ ഇയാൾ വലിച്ചെറിയുകയും ചെയ്തു.

 സബീനയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ സമീപത്തെ കനാലിൽനിന്നു കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്.

vachakam
vachakam
vachakam

സബീനയുടെ സഹോദരൻ സലാഹുദ്ദീൻ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരം ലഭിക്കാതായതോടെ പൊലീസീൽ പരാതി നൽകുകയായിരുന്നു. 

 സംഭവത്തിൽ പ്രതിയായ സൈഫുദീനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ പീഡിപ്പിക്കാറുണ്ടെന്നാണ് സബീനയുടെ കുടുംബം ആരോപിക്കുന്നത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam