ബിലാവല്‍ ഭൂട്ടോയ്ക്ക് നേതൃത്വം; മറ്റ് രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കാന്‍ പാക്കിസ്ഥാനും

MAY 17, 2025, 9:58 PM

ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് സമാനമായി മറ്റ് രാജ്യങ്ങളിലേക്ക് എംപിമാരുടെ   സംഘത്തെ അയക്കാന്‍ പാക്കിസ്ഥാനും. മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. 

മുന്‍ മന്ത്രി ഹിന റബ്ബാനി ഖാന്‍, മുന്‍ പ്രതിരോധമന്ത്രി ഖുറം ദസ്ത്ഗിര്‍ ഖാന്‍ എന്നിവരടക്കം സംഘത്തിലുണ്ടാകുമെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അറിയിച്ചതായി ബിലാവല്‍ ഭൂട്ടോ എക്സില്‍ കുറിച്ചു. 

അതേസമയം, പാക് ഭീകരത തുറന്നു കാട്ടാനുള്ള 7 സർവകക്ഷി സംഘങ്ങളുടെ പൂർണ്ണ വിവരം പുറത്തുവിട്ട് കേന്ദ്രസർക്കാർ. 59 നേതാക്കൾ പട്ടികയിൽ . 

vachakam
vachakam
vachakam

9 പേരടങ്ങുന്ന മൂന്നു സംഘങ്ങളും എട്ടു പേരടങ്ങുന്ന നാലു സംഘങ്ങളുമാണ് പാക് ഭീകരത തുറന്നു കാട്ടാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

ശശി തരൂർ നയിക്കുന്ന സംഘം യുഎസ്എ, പനാമ, ബ്രസീൽ , കൊളംബിയ, ഗയാന രാജ്യങ്ങൾ സന്ദർശിക്കും. സഞ്ജയ് ജാ നയിക്കുന്ന ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ടിട്ടുള്ള സംഘം ഇന്തോനീഷ്യ, മലേഷ്യ, കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ എത്തും.

ഇ.ടി. മുഹമ്മദ് ബഷീർ അംഗമായ ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘം യുഎഇ, ലൈബീരിയ, കോ oഗോ, സിയറ ലിയോൺ എന്നിവിടങ്ങളിലേക്ക് പോകും. സുപ്രിയ സുലെ നയിക്കുന്ന ഈജിപ്ത്, എത്യോപ്യ, ഖത്തർ, സൗത്ത് ആഫ്രിക്ക സംഘത്തിലാണ് ബിജെപി നേതാവ് വി മുരളിധരൻ ഉൾപ്പെട്ടിട്ടുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam