ഹരിദ്വാർ : ഫിസിക്സ് പ്രാക്ടിക്കല്‍ പരീക്ഷക്കിടെ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹരിദ്വാറിലെ റൂര്‍ക്കിയിലുള്ള കെഎല്‍ഡിഎവി പിജി കോളേജില്‍ എക്സ്റ്റേണല്‍ എക്സാമിനറായി നിയമിതനായ സര്‍ക്കാര്‍ കോളേജ് അസി. പ്രൊഫസര്‍ 44കാരനായ അബ്ദുല്‍ സലീം അന്‍സാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡെറാഡൂണിലെ ഡോയിവാല സ്വദേശിയായ അന്‍സാരി ബിഎസ്സി നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളെ വൈവ പരീക്ഷയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചുവരുത്തിയതായി പൊലീസ് പറഞ്ഞു.
പന്ത്രണ്ടോളം ബിരുദ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അന്‍സാരിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.
കുറ്റാരോപിതനായ പ്രൊഫസറിനെതിരെ ബിഎന്‍എസ് സെക്ഷന്‍ 75-2 (ലൈംഗിക പീഡനം) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്