ഹൈദരാബാദ്: ചാര്‍മിനാറിന് സമീപം കെട്ടിടത്തിന് തീപിടിച്ച് ഏഴ് വയസ്സുകാരി ഉള്‍പ്പെടെ 17 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. രാജേന്ദ്ര കുമാര്‍ (67), സുമിത്ര (65), മുന്നി ബായ് (72), അഭിഷേക് മോദി (30), ആരുഷി ജെയിന്‍ (17), ശീതള്‍ ജെയിന്‍ (37), അരഷാദി (7), ഇരാജ് (2) എന്നിവരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുല്‍സാര്‍ ഹൗസില്‍ വീടുകളും കടകളും നിറഞ്ഞ തെരുവിലാണ് തീപിടിത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നുമാണ് തീപടര്‍ന്നത്. താഴത്തെ നിലയില്‍ വീടുകളായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് എയര്‍ കണ്ടീഷണറിന്റെ കംപ്രസറുകള്‍ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. കെട്ടിടത്തില്‍ നിരവധി വീടുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഒമ്പതു പേര്‍ പൊള്ളലേറ്റും, എട്ടുപേര്‍ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് മുതിര്‍ന്ന അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി കിഷന്‍ റെഡ്ഡിയും ഗുല്‍സാര്‍ ഹൗസിലെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്