കോഴിക്കോട് നാട്ടുകാരെ ഭീതിയിലാക്കിയ ആ ഉ​ഗ്ര സ്ഫോടന ശബ്ദത്തിന് കാരണമിതാണ് 

JUNE 28, 2024, 2:17 PM

കോഴിക്കോട് : കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ ഉഗ്രസ്ഫോടന ശബ്ദത്തിന് കാരണം കണ്ടെത്തി.  ഇന്നലെ രാത്രി 10.30നാണ് പ്രദേശവാസികൾ വൻ ശബ്ദം കേട്ടത്. 

വമ്പൻ പാറ അടർന്നുവീണതിനെ തുടർന്നാണ് ഉഗ്രസ്ഫോടനത്തിന്റെ ശബ്ദമുണ്ടായത്.  വലിയ പാറ അടർന്ന് മണ്ണും ചെളിയും ഉൾപ്പെടെ 50 മീറ്ററോളം ദൂരേക്ക് ഒലിച്ചുപോയി.

പാറ വീണ്ടും അടർന്നുവീഴാനുള്ള സാധ്യത നിലനിൽക്കുകയാണ്. മലമുകളിൽ ഉരുൾപൊട്ടലുണ്ടായെന്നും സംശയമുണ്ട്. 

vachakam
vachakam
vachakam

കല്ലാനോട്, പൂവത്തുംചോല മേഖലയിലും ശബ്ദം കേട്ടിരുന്നു. ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ഈ മേഖലയിലെ കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചു. ഇന്ന് രാവിലെയാണ് ആളുകൾ കുന്നിൻമുകളിൽ പരിശോധന നടത്തിയത്. 

സമീപ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam