ഹോളി ഫാമിലി ഹോസ്പിറ്റൽ റീയൂണിയൻ 2026; ജമൈക്കയിൽ നടന്നത് നാലു ദിവസത്തെ സന്തോഷ സംഗമം

MAY 15, 2026, 10:44 PM

ഹോളി ഫാമിലി ആശുപത്രി അലുംനി റീയൂണിയൻ 2026 ജമൈക്കയിലെ മനോഹരമായ Grand Palladium Jamaica Resort & Spa, Grand Palladium Lady Hamilton Resort & Spa റിസോർട്ടുകളിൽ മേയ് ഒന്നു മുതൽ അഞ്ച് വരെ തീയതികളിൽ ആഘോഷപൂർവ്വം നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹോളി ഫാമിലി ആശുപത്രികളിൽ പഠനം പൂർത്തിയാക്കിയ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഒരുമിച്ചുചേർന്നപ്പോൾ അത് ഓർമ്മകൾ പുതുക്കാനും സൗഹൃദങ്ങൾ വീണ്ടും തളിരിടാനുമുള്ള വേദിയായി.

നാല് രാത്രികൾ നീണ്ടുനിന്ന ഈ റീയൂണിയൻ ഓരോരുത്തർക്കും സ്‌നേഹവും സന്തോഷവും സഹോദര്യവും നിറഞ്ഞ അനുഭവമായി മാറി. മേയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം നടന്ന ഐസ് ബ്രേക്കർ പരിപാടിയോടെയാണ് റീയൂണിയന് തുടക്കമായത്. ജമൈക്കൻ പതാകയുടെ നിറങ്ങളെ അനുസ്മരിപ്പിച്ച് അംഗങ്ങൾ എല്ലാവരും മഞ്ഞ, പച്ച, കറുപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ആദ്യ ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുത്തത്.

പഴയ കൂട്ടുകാരെ വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയ സന്തോഷം എല്ലാവരുടേയും മുഖത്ത് പ്രകടമായിരുന്നു. സംഗീതവും സന്തോഷവും നിറഞ്ഞ ആദ്യ ദിവസത്തെ സായാഹ്നം അടുത്ത ദിവസങ്ങളിലെ ആവേശത്തിനുള്ള തുടക്കമായി.

vachakam
vachakam
vachakam


രണ്ടാം ദിവസം രാവിലെ പ്രശസ്തമായ ടല്‌ലി Mile Beach, Rick's Café എന്നിവിടങ്ങളിലേക്കുള്ള യാത്രയോടെയായിരുന്നു തുടക്കം. ബസിൽ അവിടേക്കുള്ള യാത്രയ്ക്കിടെ ഓരോരുത്തരും പഴയ ഹോസ്റ്റൽ ജീവിതവും അന്നത്തെ രസകരമായ പല അനുഭവങ്ങളും പങ്കുവെച്ചു. ചിരിയും സന്തോഷവും നിറഞ്ഞ യാത്രയിൽ എല്ലാവർക്കും പ്രായം മറന്ന പഴയ വിദ്യാർത്ഥികൾ മാത്രമായി.

അന്നേദിവസം ഉച്ചയ്ക്ക് റീയൂണിയന്റെ ഓർമ്മയ്ക്കായി ഗ്രൂപ്പ് ഫോട്ടോയും എടുത്തു. റീയൂണിയൻ കളർ കോഡായ വൈറ്റ് ഡ്രസ്സിലായിരുന്നു എല്ലാവരും. വൈകുന്നേരം Infintiy Bar and Pool Terraceൽ സംഘടിപ്പിച്ച 'All White Patry' റീയൂണിയന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി. അന്നേ ദിവസത്തെ മൈക്കേൽ ജാക്‌സൺ, ബോബ് മാർലി സംഗമങ്ങൾ അവിസ്മരണീയമായി.

vachakam
vachakam
vachakam

സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര സായാഹ്നം എല്ലാവരും ആഘോഷിച്ചു.
മൂന്നാം ദിവസം ഉച്ചതിരിഞ്ഞ് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. പഴയ നഴ്‌സിംഗ് കാപ്പിംഗ് സെറിമണിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഓപ്പണിംഗ് ഡാൻസ് വെള്ള വസ്ത്രങ്ങളും നഴ്‌സിംഗ് ക്യാപ്പുകളും ധരിച്ച് കൈയിൽ വിളക്കുകളുമായി 'Give Me Oil in My Lamp, Keep Me Burning' എന്ന ഗാനത്തിന് ഡാൻസ് ടീം ചുവടു വെച്ചപ്പോൾ അത് ഹൃദയസ്പർശിയായി. അന്നേദിവസത്തെ പ്രധാന ആകർഷണമായിരുന്നു ഈ ഡാൻസ്.


പ്രശസ്തമായ Dunn's River Falls സന്ദർശനമായിരുന്നു നാലാം ദിവസത്തെ പ്രധാന പരിപാടി. ജമൈക്കയുടെ പ്രകൃതി സൗന്ദര്യവും ചരിത്രവും സംസ്‌കാരവും അടുത്തറിഞ്ഞുകൊണ്ടായിരുന്നു റീയൂണിയന്റെ അവസാന ദിവസം അഗംങ്ങൾ ആഘോഷമാക്കിയത്. വെള്ളച്ചാട്ടങ്ങളും മനോഹര കാഴ്ചകളും ഒരുമിച്ചുള്ള നിമിഷങ്ങളുമെല്ലാം നാലാം ദിവസത്തെ കൂടുതൽ സ്മരണീയമാക്കി.

vachakam
vachakam
vachakam

ആഗ്‌നസ് മാത്യു, തോമസ് തരയിൽ, ഷെർലി നെല്ലാമറ്റം, ജോയ് തട്ടാർക്കുന്നേൽ എന്നിവർ നടത്തിയ കഠിനാധ്വാനമാണ് ഈ റീയൂണിയൻ വിജയകരമായി നടത്താൻ സാധിച്ചതിനു പിന്നിൽ. നൂറിലധികമാളുകൾ റീയൂണിയനിൽ പങ്കെടുത്തു.

വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് ഊർജ്ജം പകരുന്ന സന്തോഷവും സൗഹൃദവും സ്‌നേഹവും നിറഞ്ഞ മറക്കാനാവാത്ത ഒരുപിടി ഓർമ്മകളുമായാണ് 2026 ലെ റീയൂണിയൻ കഴിഞ്ഞ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങിയത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam