തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകൻ അച്ചു ഉമ്മനെ അടക്കമുള്ളവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്ന ഇടതു സൈബർ പോരാളിയായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.
ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന നന്ദകുമാറിനെയാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്താക്കിയത്.
മറ്റ് രാഷ്ട്രീയ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ സർക്കാർ ജീവനക്കാരുടെ ചട്ടങ്ങളെല്ലാം മറികടന്നു കൊണ്ട് സ്ഥിരമായി നവമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്ന വ്യക്തിയായിരുന്നു നന്ദകുമാർ.
സെക്രട്ടറിയേറ്റിൽ നിന്നും അഡീഷണൽ സെക്രട്ടറിയായ വിരമിച്ച ശേഷമാണ് മുൻ സർക്കാർ ഇടത് സംഘടനാ നേതാവിന് പുനർ നിയമനം നൽകിയത്.
സൈബർ കേസിൽ പ്രതിയായിട്ടും നന്ദകുമാറിനെതിരെ വകുപ്പ് തല നടപടിയൊന്നും സ്വീകരിക്കൻ പിണറായി സർക്കാർ തയാറായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
