ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് യൂട്യൂബർ ധന്യ

AUGUST 28, 2026, 9:21 PM

തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍  ഹെലന്‍ ഓഫ് സ്പാര്‍ട്ട.

താൻ ഉന്നയിച്ച ആരോപണത്തില്‍ തെളിവുകളുണ്ടെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന എസ് ആര്‍ ധന്യ പറഞ്ഞു. ദീപ്തിയെ പോലുള്ളവര്‍ പുതിയ തലമുറയെ വഴിതെറ്റിക്കുന്നു എന്നാണ് പറഞ്ഞത്. 

ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ഹെലന്‍ ഓഫ് സ്പാര്‍ട്ട സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്.

vachakam
vachakam
vachakam

തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദീപ്തി പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കുടുംബത്തെ ഉള്‍പ്പടെ പറഞ്ഞതുകൊണ്ടാണ് മോശമായ രീതിയില്‍ വീഡിയോ ചെയ്തതെന്നാണ് ധന്യ പറയുന്നത്. സൈബര്‍ അധിക്ഷേപത്തില്‍ താന്‍ നല്‍കിയ ഏഴ് പരാതികളില്‍ പൊലീസ് നടപടി ഉണ്ടായില്ല. പൊലീസ് നടപടി ഇല്ലാത്തതുകൊണ്ടാണ് വീഡിയോയിലൂടെ മറുപടി നല്‍കുന്നതെന്നുമാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ വിശദീകരണം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam