തിരുവനനത്തപുരം: മൂന്ന് വയസുകാരനെ മുത്തച്ഛന് പൊള്ളലേൽപ്പിച്ചു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഈ മാസം 24നായിരുന്നു കുട്ടിയെ അമ്മയുടെ രണ്ടാനച്ഛൻ അക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛൻ പൊളളലേൽപ്പിച്ചത്.
മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛൻ അഭിജിത്ത് പറഞ്ഞു. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു.
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അമ്മയുടെ രണ്ടാനച്ഛൻ ചൂട് ചായ ഒഴിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്