എറണാകുളം: മലയിടം തുരുത്ത് ഒഴിപ്പിക്കൽ വിഷയത്തിൽ സർക്കാർ ഇടപെടുന്നു. രണ്ടു ദിവസത്തിനകം ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.
എന്നാൽ, നിലവിലെ ക്രമസമാധാന പ്രശ്നങ്ങളും സാഹചര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തി കൂടുതൽ സമയം അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെടും.
പ്രദേശവാസികളുമായി ചർച്ച നടത്താൻ അങ്കമാലി എംഎൽഎ കൂടിയായ മന്ത്രി റോജി എം ജോണിനെ മുഖ്യമന്ത്രി വി.ഡി സതീശൻ ചുമതലപ്പെടുത്തി.
പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ പ്രദേശവാസികളുമായും സ്ഥലഉടമകളുമായും മന്ത്രി റോജി എം. ജോൺ നേരിട്ട് ചർച്ച നടത്തും.
ഒഴിപ്പിക്കല്‍ നടപടിക്കായി കോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷനും ആമീനും മറ്റ് ഉദ്യോഗസ്ഥർക്കും പൊലീസ് സംരക്ഷണം ഒരുക്കണമെന്നും എതിർക്കുന്നവരെ നിയമപരമായി നീക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
