തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ഗോവര്‍ധന്റേയും പങ്കജ് ഭണ്ഡാരിയുടേയും റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
ഇരുവരില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഗോവര്‍ധന്റെ പക്കല്‍ നിന്ന് 470 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിമാന്‍ഡില്‍ കഴിയുന്ന പങ്കജ് ഭണ്ഡാരിയേയും ഗോവര്‍ദ്ധനേയും കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഇരുവരുടേയും മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഉണ്ണികൃഷ്ണ പോറ്റിക്ക് ഒന്നരക്കോടി രൂപ നല്‍കിയെന്ന് ഗോവര്‍ധന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തുക കൈമാറിയതിന്റെ തെളിവുകളും രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോവര്‍ധനില്‍ നിന്ന് 470 ഗ്രാം സ്വര്‍ണം കണ്ടെത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയാണ് ഗോവര്‍ധന്‍. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒയാണ് പങ്കജ് ഭണ്ഡാരി. സ്വര്‍ണക്കൊള്ളയില്‍ ഇരുവരുടേയും പങ്ക് തെളിഞ്ഞതിനു പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
