മുംബൈ: ബ്രിഹൻമുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്. മഹാ വികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. ശിവസേന-ഉദ്ധവ് താക്കറെ, എൻസിപി-അജിത് പവാർ വിഭാഗങ്ങളുമായി സഖ്യമുണ്ടാകില്ലെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല പറഞ്ഞു.
മുംബൈയിലെ അഴിമതിയും ഭരണ പരാജയങ്ങളും ഉയർത്തിക്കാട്ടുന്ന പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിൽ വികസനം നാടിനാവശ്യമായ രീതിയിൽ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതി, മലിനീകരണം, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ വികസനത്തിന്റെ അപര്യാപ്തതയിലും ഊന്നി നിന്നാവും പ്രചാരണമെന്നും അദ്ദേഹം മുംബൈയിൽ തെരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം വ്യക്തമാക്കി.
ബിഎംസിയിലേക്കും മറ്റ് 28 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ജനുവരി 15 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് വർഷമായി മുടങ്ങിക്കിടക്കുന്ന തെരഞ്ഞെടുപ്പാണ് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
