കല്‍പ്പറ്റ: വീണ്ടും ജീവനെടുത്ത് കടുവ.വയനാട്ടിലാണ് കടുവ ആക്രമണത്തില്‍ ആദിവാസി വയോധികന് കൊല്ലപ്പെട്ടത്.പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്‍ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന് ആണ് മരിച്ചത്.
കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം, സംഭവസ്ഥലത്ത് മൃതദേഹം സ്ഥലത്തുനിന്ന് നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
